വ്യത്യസ്ത ഗെറ്റപ്പില്‍ അപര്‍ണാ ഗോപിനാഥ്‌ ; ചിത്രം ‘ഒരു നക്ഷത്രമുള്ള ആകാശം’

വാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു നക്ഷത്രമുള്ള ആകാശം. സ്വന്തം നാട് വിട്ട് അന്യനാടുകളിൽ താമസിക്കുന്ന മലയാളിയുടെ കേരളത്തെക്കുറിച്ചുള്ള ഗൃഹാതുരത്വം ആണ് ചിത്രം പങ്കുവെയ്ക്കുന്നത്.

അവിവാഹിതനും കോളേജ് അധ്യാപകനുമായ പ്രൊഫസർ ജോൺ പോളിന്റെയും എൽപി സ്‌കൂൾ അധ്യാപിക ഉമയുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

എൽപി സ്‌കൂൾ അധ്യാപിക ഉമയായി എത്തുന്നത് അപർണ്ണ ഗോപിനാഥ് ആണ്.ചിത്രത്തില്‍ മുടിയെക്കൊ നീട്ടി വളര്‍ത്തി വ്യത്യസ്താമയ ഗെറ്റപ്പിലാണ് അപര്‍ണ എത്തുന്നത്.

സുനീഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ലാൽജോസും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.

ഗണേഷ് കുമാർ, പുതുമുഖ നടൻ പ്രജ്യോത് പ്രദീപ്, സന്തോഷ് കീഴാറ്റൂർ, ജാഫർ ഇടുക്കി, അനിൽ നെടുമങ്ങാട്, ഉണ്ണിരാജ, സേതുലക്ഷമി, നിഷാ സാരംഗ്, രചന, ബാലതാരം എറിക് സക്കറിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Top