Oru Mexican Aparatha new film

ലയാളത്തില്‍ യുവതാരങ്ങളില്‍ ശ്രദ്ധേയരായ നീരജ് മാധവും ടൊവീനോ തോമസും ഒന്നിക്കുന്നു.

നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.

ജവാന്‍ ഓഫ് വെള്ളിമല എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ അനൂപ് കണ്ണന്‍ നിര്‍മാതാവ് ആകുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ ഭാഗമാകുന്ന കാര്യം നീരജ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ടൊവീനോയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷവും നീരജ് പങ്കുവച്ചു.

‘സിനിമയിലേക്കുള്ള ഞങ്ങളുടെ വരവ് ഏകദേശം ഒരേ സമയത്തായിരുന്നു. പലപ്പോഴും കണ്ടു മുട്ടുമ്പോള്‍ പുതിയ സിനിമകളും ചെയ്യാന്‍ ആഗ്രഹമുള്ള കഥാപാത്രങ്ങളും മുന്നിലുള്ള കടമ്പകളും ആശങ്കകളും ഒക്കെ ഞങ്ങളുടെ ചര്‍ച്ചാവിഷയം ആവാറുണ്ട്.

സിനിമയോട് ഒരേപോലെ പാഷന്‍ ഉള്ള രണ്ട് പേര്‍ ഒന്നിക്കുമ്പോള്‍, ഒപ്പം വ്യക്തമായ രാഷ്ട്രീയ അവബോധവും കാഴ്ചപ്പാടും ഉള്ള ഒരാള്‍ സംവിധായകനാകുമ്പോള്‍, പിന്നെ ചുക്കാന്‍ പിടിച്ചുകൊണ്ട് ഏറെ പ്രവൃത്തിപരിചയമുള്ള മറ്റൊരു സംവിധായകന്‍ നിര്‍മ്മാതാവുമാകുമ്പോള്‍ അതു ചില നല്ല നിമിത്തങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ നീരജ് പറയുന്നു.

പണ്ട് നാടുവിട്ട ചാക്കൊ മാഷിന്റെ മോന്‍ രൂപേഷ് പീതാംബരന്‍ വീണ്ടും പുതിയ ഭാവത്തില്‍ ഇറങ്ങുന്നതും ഒരാവേശമാണെന്നും ഇതു സാധാരണക്കാരന്റെ സിനിമയാണു, സാധരണക്കാരന്റെ കഥയാണെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.

Top