മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗിലെ ‘ഏലംപടി ഏലേലേലോ’ ഗാനം പുറത്തുവിട്ടു

മ്മൂട്ടി ബ്ലോഗറുടെ വേഷത്തിലെത്തുന്ന ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലെ ആദ്യ ഗാനം പുറത്തുവിട്ടു. ഏലംപടി ഏലേലേലോ എന്ന നാടന്‍പാട്ടാണ് പുറത്തുവിട്ടത്. ഷിന്‍സണ്‍ പൂവത്തിങ്ങലിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ശ്രീനാഥ് ആണ്. തിരക്കഥാകൃത്ത് സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബ്ലോഗറുടെ വേഷത്തിലാണ് സണ്ണി വെയ്ന്‍ എത്തുന്നത്.

പ്രദീപാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ശ്രീനാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിപാല്‍. മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top