ഒരു കുപ്രസിദ്ധ പയ്യനിലെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി; വീഡിയോ കാണാം

ടൊവിനോ തോമസും നിമിഷ സജയനും അനു സിത്താരയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടു. ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. നവംബര്‍ 9നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

‘ഒഴിമുറി’,’തലപ്പാവ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കിയുള്ളതാണ്. ജലജ എന്ന കഥാപാത്രത്തെ അനുവും, ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തെ നിമിഷയും അവതരിപ്പിക്കുന്നു.

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജീവന്‍ ജോബ് തോമസാണ്. ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Top