ഒരു കരീബിയന്‍ ഉടായിപ്പിലെ വീഡിയോ ഗാനം പുറത്ത് വിട്ടു; ‘നിമിഷമേ’

സാമുവല്‍ അബിയോള റോബിന്‍സണ് രണ്ടാം വരവ് ഒരുക്കിയ ഒരു കരീബിയന്‍ ഉടായിപ്പ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത് വിട്ടു. സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ സുഡുമോന് ശേഷം മറ്റൊരു ശക്തമായ കഥാപാത്രത്തെയാണ് ഒരു കരീബിയന്‍ ഉടായിപ്പില്‍ റോബിന്‍സണ്‍ അവതരിപ്പിക്കുന്നത്.

ആദ്യം പര്‍പ്പിള്‍ എന്ന പേരാണ് ചിത്രത്തിന് നല്‍കിയിരുന്നത് പിന്നീടത് ഒരു കരീബിയന്‍ ഉടായിപ്പ് എന്ന് മാറ്റുകയായിരുന്നു. വിഷ്ണു ഗോവിന്ദ്, വിഷ്ണു വിനയന്‍, മറീന മൈക്കിള്‍, ഋഷി പ്രകാശ്, നിഹാരിക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. കാര്‍ത്തികേയന്‍ സിനിമാസിനു വേണ്ടി ആര്‍. വി. കെ നായര്‍ ആണ് ഈ ക്യാമ്പസ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകരുന്നത് 4 മ്യൂസിക്‌സ്, ചാരു ഹരിഹരന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഛായാഗ്രഹണം വേണുഗോപാല്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് സന്ദീപ് നന്ദകുമാര്‍. സൂണ്‍ ഇന്‍ തീയേറ്റേഴ്‌സാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

Top