ഒരു കരീബിയന്‍ ഉടായിപ്പ് ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും

സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാളസിനിമാ ലോകത്തേക്ക് എത്തിയ സാമുവേല്‍ എബിയോള റോബിന്‍സണ്‍ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം ഒരു കരീബിയന്‍ ഉടായിപ്പ് ജനുവരിയില്‍ തിയേറ്ററുകളിലെത്തും. എ.ജോജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മേഘ മാത്യു, മറീന മൈക്കിള്‍ കുരിശിങ്കല്‍, നീഹാരിക എന്നിവരാണ് നായികമാരായി എത്തുന്നത്. കാര്‍ത്തികേയന്‍ സിനിമാസിനു വേണ്ടി ആര്‍. വി. കെ നായര്‍ ആണ് ഈ ക്യാമ്പസ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകരുന്നത് 4 മ്യൂസിക്സ്, ചാരു ഹരിഹരന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഛായാഗ്രഹണം വേണുഗോപാല്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് സന്ദീപ് നന്ദകുമാര്‍. സൂണ്‍ ഇന്‍ തീയേറ്റേഴ്സാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

Top