‘ഒരു ദുരഭിമാനക്കൊല’ കെവിന്‍ കൊലക്കേസ് വെള്ളിത്തിരയിലേയ്ക്ക്

കേരളത്തെ നടുക്കിയ കെവിന്‍ ദുരഭിമാനക്കൊലക്കേസ് വെള്ളിത്തിരയിലേയ്ക്ക്. ഒരു ദുരഭിമാനക്കൊല എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ടൈറ്റില്‍ കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ നടന്‍ അശോകന്‍ പ്രകാശനം ചെയ്തു. കെവിന്‍ കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ മജോ മാത്യുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഇന്ദ്രന്‍സ്, അശോകന്‍, അങ്കമാലി ഡയറി ഫെയിം കിച്ചു, നന്ദു, വിവേക്, നിവേദിത, അംബികമോഹന്‍, സബിത എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത് ഉഷ മേനോന്‍, സുമേഷ് കുട്ടിക്കല്‍ എന്നിവരാണ്. യേശുദാസ്, യുവഗായകനായ മനോജ് തിരുമംഗലം എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

ഇന്‍സ്പയര്‍ സിനിമ കമ്പനിയുടെ ബാനറില്‍ രാജന്‍ പറമ്പിലും മജോ മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top