ഒരു കരീബിയന്‍ ഉഡായിപ്പിന്റെ ട്രൈലെര്‍ നാളെ വൈകുന്നേരം 6മണിക്ക് പുറത്തിറക്കും

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ സാമുവല്‍ അബിയോള റോബിന്‍സന്‍ വീണ്ടും മലയാള വെള്ളിത്തിരയിലേക്കെത്തുന്ന ചിത്രമാണ് ‘ഒരു കരീബിയന്‍ ഉഡായിപ്പ്’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ തിങ്കളാഴ്ച്ച വൈകുന്നേരം പുറത്തുവിടും. ചിത്രം ജനുവരി 11 മുതല്‍ തീയേറ്ററുകളിലേക്ക് എത്തും.

കാര്‍ത്തികേയന്‍ സിനിമാസിന്റെ ബാനറില്‍ ആര്‍ വി കെ നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മേഘ മാത്യു ,മറീന മൈക്കിള്‍ കുരിശിങ്കല്‍,നീഹാരിക എന്നിവര്‍ നായികന്മാരാവുന്നു. വിഷ്ണു വിനയ്, അനീഷ് ജി മേനോന്‍, വിഷ്ണു ഗോവിന്ദ, ശ്രീജിത്ത് രവി, ഋഷി പ്രകാശ്, നന്ദന്‍ ഉണ്ണി, ദിനേശ് പണിക്കര്‍, ദേവന്‍,കൊച്ചു പ്രേമന്‍, ജാസി ഗിഫറ്റ്, കോട്ടയം പ്രദീപ്, ചന്ദ്രദാസന്‍, കലാഭവന്‍ ജോഷി, മുസ്തഫ, അല്‍ത്താഫ്, റയാന്‍, അജി, ജോജി, മാല പാര്‍വ്വതി, ശാലി പ്രജിത്ത്, അമൃത,സുബിയ, അശ്വതി, മ്യൂസിക് ഡയറക്ടര്‍ അരുന്ധതി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

നവാഗതനായ എ ജോജിയാണ് ഒരു കരീബിയന്‍ ഉഡായിപ്പ് അണിയിച്ചൊരുക്കുക. വേണുഗോപാല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബി.കെ ഹരിനാരായണന്റെ വരികള്‍ക്കു ഫോര്‍ മ്യൂസിക്, ചാരുഹരിഹരന്‍ സംഗീതം പകരുന്നു.

Top