സഭയെ ദ്രോഹിച്ചവര്‍ക്കെതിരെ വോട്ട് ചെയ്യണമെന്ന് ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി : സഭയെ ദ്രോഹിച്ചവര്‍ക്കെതിരെ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ഓര്‍ത്തഡോക്‌സ് സഭ. വിശ്വാസികള്‍ സ്വന്തം രാഷ്ട്രീയ നിലപാടുകളല്ല നോക്കേണ്ടതെന്നും സഭയെ ദ്രോഹിച്ച മുന്നണികളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും തിരിച്ചറിഞ്ഞ് വോട്ട് രേഖപ്പെടുത്തണമെന്നുമാണ് ആഹ്വാനം.

ഉത്തരവാദിത്തമറിയാവുന്ന വിശ്വാസികള്‍ ഉപതിരഞ്ഞെടുപ്പില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറസ് മെത്രാപ്പൊലീത്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Top