ഓര്‍ത്തഡോക്സ് പീഡനം : വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കുമ്പസാരത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിലെ പ്രതികളായ ഫാദര്‍ എബ്രഹാം വര്‍ഗീസ് , ജെയ്സ് കെ. ജോര്‍ജ് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഉടന്‍ പൊലീസില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചു. കീഴടങ്ങിയ ശേഷം ജാമ്യാപേക്ഷ നല്‍കാമെന്നും സുപ്രീംകോടതി പറഞ്ഞു.

Top