പഴന്തോട്ടം പള്ളിയിൽ ഓർത്തഡോക്സ്-യാക്കോബായ സംഘർഷം; രണ്ടു പേർക്ക് കുത്തേറ്റു

കൊച്ചി: എറണാകുളം പഴന്തോട്ടം പള്ളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ സംഘര്‍ഷം. സംഭവത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു. നോട്ടീസ് വിതരണം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. അവകാശത്തെ ചൊല്ലി നേരത്തെയും പള്ളിയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു

ആര്‍ഡിഒയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗമായിരുന്നു കുര്‍ബാന അര്‍പ്പിച്ചിരുന്നത്.

Top