കട്ടച്ചിറ പള്ളിയില തര്‍ക്കം; അന്‍പതാളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കായംകുളം: തര്‍ക്കത്തിലുള്ള കറ്റാനം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ വൈദികരും വിശ്വാസികളും ഉള്‍പ്പെടെ കണ്ടാലറിയാവുന്ന അന്‍പതാളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് കേസ്.

ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയുടെ വാതില്‍ തുറന്ന് അകത്തു കയറിയതിനെ തുടര്‍ന്ന് യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പ്രതിഷേധക്കാര്‍ കെപി റോഡ് ഉപരോധിക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ടുനിന്ന പ്രതിഷേധമാണ് സ്ഥലത്ത് നടന്നത്. തുടര്‍ന്ന് ആര്‍ഡിഒ ഉള്‍പ്പെടെ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് എത്തി. പള്ളിയില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്ന നിലപാടിലാണ് യാക്കോബായ വിഭാഗക്കാര്‍. തുമ്പമണ്‍ ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോന്‍ മാര്‍ മെലിത്തിയോസ് പൊലീസുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല.

സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് പള്ളിയുടെ വാതില്‍ തുറന്ന് ഓര്‍ത്തഡോക്സ് വിഭാഗം അകത്തു കയറിയത്. ബുധനാഴ്ച രാവിലെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികരും വിശ്വാസികളും ഉള്‍പ്പടെ അമ്പതോളം വരുന്ന സംഘം പള്ളിയുടെ ഗേറ്റ് കുത്തിത്തുറന്ന് അകത്തു കയറിയത്.

Top