പെണ്‍കുട്ടിക്കെതിരായ ലൈംഗികാതിക്രമക്കേസ്: വൈദികനെതിരെ നടപടിയുമായി ഓര്‍ത്തഡോക്‌സ് സഭ

പത്തനംതിട്ട: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ വൈദികന്‍ പോണ്ട്‌സണ്‍ ജോണിനെതിരെ ഓര്‍ത്തഡോക്‌സ് സഭ നടപടി. വൈദികനെ ശുശ്രൂഷകളില്‍ നിന്നും മറ്റ് ചുമതലകളില്‍ നിന്നും മാറ്റി. ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസനം മെത്രാപൊലീത്ത സഖറിയാസ് മാര്‍ അപ്രേം ആണ് നടപടി എടുത്തു ഉത്തരവിറക്കിയത്. അതേസമയം പ്രതി പോണ്ട്‌സണ്‍ ജോണിനെ റിമാന്‍ഡ് ചെയ്തു.

പത്തനംതിട്ട കൂടലില്‍ കൗണ്‍സിലിംഗിന് എത്തിയ പെണ്‍കുട്ടിക്ക് നേരെയാണ് വൈദികന്‍ ലൈംഗിക അതിക്രമം കാണിച്ചത്. പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലര്‍ച്ചെ വൈദികനെ വീട്ടില്‍ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെണ്‍കുട്ടിയോട് ആയിരുന്നു വൈദികന്റെ അതിക്രമം.

Top