സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ പ്രമേയം പാസാക്കി

pinarayi-vijayan-

കോട്ടയം: സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മറ്റിയുടെ പ്രമേയം. കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതിനെതിരെയാണ് പ്രമേയം.

എല്ലാ ഭദ്രാസനങ്ങളില്‍ ഞായറാഴ്ച പ്രമേയം അവതരിപ്പിച്ച് പാസാക്കും. ബുധനാഴ്ച ഗവര്‍ണറെ കാണാനും ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്

സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും ക്ഷമ ബലഹീനതയായി കാണരുതെന്നും തിരുവല്ല നിരണം പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ബാവ വിമര്‍ശിച്ചു.

അതേസമയം കോതമംഗംലം പള്ളിത്തര്‍ക്ക വിഷയത്തില്‍ തോമസ് പോള്‍ റമ്പാനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചത്. റമ്പാനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയില്‍ എത്തിയ ഓര്‍ത്തഡോക്സ് റമ്പാനെ 26 മണിക്കൂറിന് ശേഷമാണ് പള്ളിയില്‍ നിന്ന് മാറ്റിയത്.

റമ്പാനും നാല് ഓര്‍ത്തഡോക്‌സ് വിശ്വാസികളും വന്ന വാഹനത്തിന് മുന്നില്‍ നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ പ്രതിഷേധിക്കുകയായിരുന്നു.

Top