‘ഒരൊന്നൊന്നര പ്രണയകഥ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ലയാള ചിത്രം ഒരൊന്നൊന്നര പ്രണയകഥയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ‘മലബാറി പെണ്ണെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. വിനീത് ശ്രീനിവാസന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ആനന്ദ് ആണ്.

ഷെബിന്‍ ബെന്‍സണ്‍, സായ ഡേവിഡ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. വിനയ്ഫോര്‍ട്ട്, സുധീര്‍ കരമന, അലന്‍സിയര്‍, മാമുക്കോയ, വിനോദ് കോവൂര്‍, വേണുമച്ചാട്, നാസ്സര്‍ ചേലക്കര, ബിനോയ് നാബല, സുരഭിലക്ഷ്മി, ഉമാനായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗോള്‍ഡണ്‍ ഗ്ലോബിന്റെ ബാനറില്‍ എം.എം. ഹനീഫ, നിധിന്‍ ഉദയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top