ഒരു പ്രണയ കഥ പറഞ്ഞ് ദീപക് പറമ്പോലിന്റെ ഓര്‍മ്മയില്‍ ഒരു ശിശിരം

ദീപക് പറമ്പോല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. ചിത്രത്തില്‍ പതിനാറുകാരനായിട്ടാണ് ദീപക് അഭിനയിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആര്യന്‍ ആണ്‌.

പ്രണയവും കുട്ടിക്കാലത്തെ സൗഹൃദങ്ങളും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആത്മ ബന്ധവുമെല്ലാമാണ് ചിത്രം പറയുന്നത്. നിഥിന്‍ വര്‍ഷ എന്നീ രണ്ടു കഥാപാത്രങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

ദീപക് പറമ്പോല്‍ ആണ് നിഥിന്‍ എന്ന കഥാപാത്രമായി എത്തുന്നത്. വര്‍ഷ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനശ്വര പൊന്നമ്പത്ത് ആണ്. അശോകന്‍, പാര്‍വതി, നീന കുറുപ്പ്, സുധീര്‍ കരമന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Top