ദീപക് പറമ്പോല്‍ നായകനായെത്തുന്ന ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ ; പുതിയ പോസ്റ്റര്‍ കാണാം

ദീപക് പറമ്പോല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ് നേടി ചിത്രം ജൂണ്‍ 28ന് തീയേറ്ററുകളില്‍ എത്തും.

ചിത്രത്തില്‍ പതിനാറുകാരനായിട്ടാണ് ദീപക് അഭിനയിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആര്യന്‍ ആണ്. പുതുമുഖം അനശ്വരയാണ് നായികയായെത്തുന്നത്.

സൈറാബാനു, സണ്‍ഡേ ഹോളിഡേ, ബി.ടെക് എന്നീ ചിത്രങ്ങള്‍ക്കുശേഷം മാക്ട്രോ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ജെയിംസ് നിര്‍വഹിക്കുന്നു.

വിഷ്ണുരാജിന്റെ കഥയ്ക്ക് ശിവപ്രസാദ് സി.ജി, അപ്പു ശ്രീനിവാസ് നായര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍രാജ് സംഗീതം പകരുന്നു.

Top