ഒര്‍ലാന്‍ഡോയില്‍ വെടിവയ്പ്, അഞ്ചുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്കു പരുക്കേറ്റു

ഫ്‌ലോറിഡ: അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ലോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.

മരണസംഖ്യ ഇനിയും കൂടുമെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിരവധി പേര്‍ക്കു പരുക്കേറ്റു.

പ്രാദേശിക സമയം രാവിലെ എട്ടിനു ഹാങിങ് മോസ് റോഡിനു സമീപത്തെ തൊഴിലിടത്തിലാണു വെടിവയ്പുണ്ടായത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭീകരാക്രമണമാണോ നടന്നതെന്നു സംശയമുണ്ട്.

ഒര്‍ലന്‍ഡോ പള്‍സ് നിശാക്ലബില്‍ 49 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിലാണു തിങ്കളാഴ്ചത്തെ വെടിവയ്പുണ്ടായത്.

Top