22 കാരിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

ഒറീസ: നബാരംഗ്പൂര്‍ ജില്ലയില്‍ 22 കാരിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഉമര്‍കോട്ടിലെ ഒരു ഫാംഹൗസില്‍ വച്ച് ജനുവരി 13 നാണ് സംഭവം നടന്നതെന്നാണ് യുവതി പരാതിയില്‍ പറഞ്ഞത്.

”അവിടത്തെ കുളത്തിന് സമീപം നില്‍ക്കുകയായിരുന്ന യുവതി. പെട്ടെന്ന് മൂന്ന് യുവാക്കള്‍ ബൈക്കില്‍ വന്ന് വായില്‍ വസ്ത്രം നിറച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് യുവതിയുടെ ഭര്‍ത്താവും അവളെ ബലാത്സംഗം ചെയ്തു, ”പരാതി ഉദ്ധരിച്ച് ഉമര്‍കോട്ട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഉമേഷ് സാഹു പറഞ്ഞു.

ഇതിനെതിരെ ശനിയാഴ്ചയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇവരെ ചികിത്സയ്ക്കായി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കുതയും ചെയ്തു. മെഡിക്കല്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ബലാത്സംഗം നടന്നുവെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

Top