കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണം; കെ മുരളീധരന്‍

K-Muraleedharan

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നോമിനേഷന്‍ സംവിധാനം അവസാനിപ്പിച്ച് സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്ന് കെ മുരളീധരന്‍ എംപി. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആകണം ഇനി പാര്‍ട്ടിയെ നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകര്‍ തെരുവില്‍ തല്ലുണ്ടാക്കുമെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിനെ ഒഴിവാക്കരുത്. പുനഃസംഘടന വേണമെന്ന കെ സുധാകരന്റെ ആവശ്യത്തെയും മുരളീധരന്‍ പിന്തുണച്ചു

പ്രവര്‍ത്തിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിക്ക് ബാധ്യതയാണെന്നും തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പുനഃസംഘടന ചര്‍ച്ച ചെയ്യണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ തന്റെ പോസ്റ്ററുകള്‍ കരമന ആറ്റില്‍ ഒഴുക്കിയിട്ടുണ്ടെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

നേമത്ത് താന്‍ വിജയിക്കുമെന്ന് മുരളീധരന്‍ ആവര്‍ത്തിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പരസ്യമായി ലംഘിച്ച മുഖ്യമന്ത്രിക്ക് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ അവകാശമില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

 

Top