ഇന്ത്യയിലെ പൂർണ ജൈവവത്കൃത സംസ്ഥാനം എന്ന ബഹുമതി സിക്കിമിന്

സിക്കിം: ഇന്ത്യയിലെ ആദ്യ പൂർണ ജൈവവത്കൃത സംസ്ഥാനമായി സിക്കിം മാറി. സിക്കിമിന്റെ ഈ മാതൃകയ്ക്ക്, യു എന്റെ പിന്തുണയോടെയുള്ള ‘ഫയൂച്ചർ പോളിസി അവാർഡ്’ ഇന്ന് ലഭിക്കും.

പൂർണമായും ജൈവവത്കൃതമായ സംസ്ഥാനം ആയതിലൂടെ 66,000 കരഷകർക്ക് ഇതിൽ ഗുണം ലഭിച്ചിട്ടുണ്ടെന്നും ഇത് വിനോദ സഞ്ചാര മേഖലയെ വല്ലാതെ പിന്താങ്ങിയിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു. ഇത്തരത്തിൽ ഒരു തുടക്കം, ലോക രാഷ്ട്രങ്ങൾക്ക് തന്നെ ഒരു മാതൃകയാണ്. 2016-ലാണ് സിക്കിമിനെ പൂർണ ജൈവവത്കൃത സംസ്ഥാനമായി പ്രഖ്യാപിച്ചത്. ഇതോടെ ഈ പ്രദേശത്ത് നിന്ന് രാസ വളങ്ങളും കീടനാശിനികളും ഒക്കെ പൂർണമായി നിരോധിച്ചിരുന്നു. നിരോധിച്ച രാസവള്ളങ്ങൾക്ക് പകരമായി ജൈവ വളങ്ങൾ ഉപയോഗിക്കാനും തുടങ്ങി.

“100% ജൈവവത്കൃത സംസ്ഥാനം എന്നത് ഒരു വിദൂര സ്വപ്നം ഒന്നുമല്ല മറിച്ചു, യാഥാർഥ്യം ആക്കാൻ കഴിയുന്ന ഒന്നാണ് എന്ന് സിക്കിം തെളിയിച്ചു,” ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻറെ (FAO) ഡെപ്യൂട്ടി ഡയറക്ടർ ജനറലായ മരിയ ഹെലന സെമെഡോ പ്രതികരിച്ചു. ഈ സംഘടനയുടെ നേതൃത്വത്തിലാണ് ഫയൂച്ചർ പോളിസി അവാർഡ് എന്ന പുരസ്കാരം നൽകുന്നത്. വനനശീകരണം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ, ആണവായുധം, സമുദ്രങ്ങളുടെ മലിനീകരണം എന്നിവ തടയുന്നത്തിനുള്ള അവാർഡ് ആയി ആണ് ‘ഫയൂച്ചർ പോളിസി അവാർഡ്’ നിലനിന്നിരുന്നത്. എന്നാൽ ഇത്തവണ അത് കൃഷിയിലും പരിസ്ഥിതിയിലും നല്ല മാറ്റങ്ങൾ സമ്മാനിക്കുന്നവർക്കായി മാറ്റി വച്ചിരുന്നു. 2014 മുതൽ 2017 വരെയുള്ള കാലയളവിൽ, സിക്കിമിലെ വിനോദ സഞ്ചാര മേഖലയിൽ 50% കൂടുതൽ സഞ്ചാരികൾ എത്തിയിട്ടുണ്ട്. ഇത് കൂടാതെ കാർഷിക രംഗത്ത് ഉണ്ടായ കുതിപ്പ് ഏറെ അഭിമാനകാരമാണ്. സുസ്ഥിരമായ ഒരു നല്ല നാളെ വാഗ്ദാനം ചെയ്തതിനാലാണ് ഇത്തരത്തിൽ ഒരു അവാർഡിന് സിക്കിം അർഹമായത്.

Top