ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഒഴിയുന്നു

രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഒഴിയുന്നു. രാജ്യത്തെ ഇന്ധന ആവശ്യത്തിന്റെ 85ശതമാനവും ഇറക്കുമതി വഴിയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ധന വില വർധിപ്പിക്കേണ്ട സാഹചര്യത്തിൽ പണപ്പെരുപ്പ ഭീഷണിയെ തുടർന്നാണ് വിദേശ നിക്ഷേപകർ പിൻവാങ്ങുന്നത്.

സെൻസെക്‌സ് എക്കാലത്തെയും റെക്കോഡ് ഉയരം കുറിച്ച 2021 ഒക്ടോബറിന് പിന്നാലെ വിദേശ നിക്ഷേപകർ ഒഴിഞ്ഞു പോകാൻ തുടങ്ങിയിരുന്നു. റഷ്യ-യുക്രെയിൻ സംഘർഷം തു‌ടങ്ങിയതോടെ നിക്ഷേപകരുടെ ഒഴിഞ്ഞുമാറ്റം കൂടുതൽ വേ​ഗത്തിൽ ആവുകയാണ്.

 

Top