24 മണിക്കൂറിനിടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് മലയാളികള്‍

കോഴിക്കോട്: 24 മണിക്കൂറിനിടെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് മലയാളികള്‍. യുഎഇയിലും കുവൈത്തിലും രണ്ടുവീതവും സൗദിയില്‍ ഒരാളുമാണ് മരിച്ചത്.

അബുദാബിയില്‍ കോവിഡ് ചികിത്സയിലായിരുന്ന പത്തനംതിട്ട കോഴഞ്ചേരി സ്വദേശി പ്രിന്‍സി റോയ് മാത്യു ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

പത്തനംതിട്ട ഇടയാറന്മുള വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍ നായര്‍(51), തൃശ്ശൂര്‍ വലപ്പാട് സ്വദേശി അബ്ദുല്‍ ഗഫൂര്‍(54) എന്നിവരാണ് കുവൈത്തില്‍ ബുധനാഴ്ച മരിച്ചത്.

യുഎഇയില്‍ തൃക്കരിപ്പൂര്‍ മൊട്ടമ്മല്‍ സ്വദേശി എം.ടി.പി.അബ്ദുള്ള (63)യും സൗദിയില്‍ മലപ്പുറം തെല്ല വെസ്റ്റ്ബസാര്‍ സ്വദേശി കോട്ടുവല ഇപ്പു മുസ്ലിയാരും ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ ദിനംപ്രതികളെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.ബുധനാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് ഗള്‍ഫില്‍ രോഗബാധിതരുടെ എണ്ണം 52000 കടന്നു.

Top