ഡല്‍ഹി സര്‍ക്കാരിനെതിരായ ഓര്‍ഡിനന്‍സ്; കേന്ദ്രത്തിന് നോട്ടിസ് അയച്ച് സുപ്രീംകോടതി

ഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കവര്‍ന്നെടുത്ത കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ആംആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടിസ് അയയ്ക്കാന്‍ സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിഷയം അടുത്ത തിങ്കളാഴ്ച പരിഗണിക്കും. ഡല്‍ഹി സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി ഹാജരായി. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി.

ലഫ്. ഗവര്‍ണര്‍ക്ക് അമിതാധികാരം നല്‍കുകയാണ് ഓര്‍ഡിനന്‍സ് എന്നാണ് സിങ്വി വാദിച്ചത്. സുപ്രീം കോടതി വിധിയെ തകര്‍ക്കാനാണ് ഓര്‍ഡിനന്‍സ് എന്നും കോടതിയില്‍ അദ്ദേഹം വാദിച്ചു. അതേസമയം, ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ ബെഞ്ച് വിസമ്മതിച്ചു. ഇത് വെറും ഓര്‍ഡിനന്‍സ് ആണെന്നും വിഷയം കേള്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Top