പൊലീസ് ആസ്ഥാനത്തെ ടി- ബ്രാഞ്ചില്‍ നിന്ന് രേഖകള്‍ നല്‍കാന്‍ വിവരാവകാശ കമ്മിഷന്‍

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ടി-ബ്രാഞ്ചില്‍നിന്ന് വിവരാവകാശപ്രകാരം രേഖകള്‍ നല്‍കാന്‍ വിവരാവകാശ കമ്മിഷന്‍ ഉത്തരവ്.

വിവരാവകാശ അപേക്ഷ നിരസിച്ചതില്‍ ഇടപെടാന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിനോട് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സൂപ്രണ്ടുമാരുടേതടക്കം സ്ഥാനക്കയറ്റം സംബന്ധിച്ച രേഖകള്‍ അതീവരഹസ്യസ്വഭാവമുണ്ടെന്ന് പറഞ്ഞ് നിഷേധിച്ചെന്ന പരാതിയിലാണ് വിവരാവകാശ കമ്മിഷന്റെ ഇടപെടല്‍.

Top