ചീഫ് എഞ്ചിനീയര്‍ക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ ഉത്തരവ്‌

തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനത്തില്‍ പൊതുമരാമത്ത് ചീഫ് എഞ്ചിനിയര്‍ എം.പെണ്ണമ്മയ്‌ക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കുവാന്‍ ഉത്തരവ്.

ചീഫ് എഞ്ചിനീയര്‍ക്കെതിരായി വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുവാനാണ് ആഭ്യന്തര സെക്രട്ടറി സുപ്രതാ ബിശ്വാസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുന്നത്.

IMG-20170706-WA036

ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ പരാതിയെതുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഉത്തരവിട്ടിരിക്കുന്നത്.

പെണ്ണമ്മയ്‌ക്കെതിരെ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരന്റെ മൊഴിപോലും എടുക്കാതെ എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ അന്വേഷണം അവസാനിപ്പിച്ചതിനെതിരെയാണ് പരാതി നല്‍കിയത്.

പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ, എറണാകുളം സ്‌പെഷ്യല്‍ സെല്‍ വിജിലന്‍സ് എസ് പി യോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്.

Top