സമരസ്ഥലം ഒഴിപ്പിക്കാനുള്ള ഉത്തരവ്; രാകേഷ് ടിക്കായത്ത് സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷക സമരസ്ഥലം ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ രാകേഷ് ടിക്കായത്ത് സുപ്രീംകോടതിയിലേക്ക്. അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം. ഇന്നലെ വൈകിട്ടോടെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സമരപ്പന്തലിലെത്തി രാകേഷ് ടിക്കായത്തുമായി സംസാരിച്ചിരുന്നു. തൊട്ടുപിന്നാലെ ജില്ലാ മജിസ്‌ട്രേറ്റും സ്ഥലത്തെത്തി.

രാത്രി പതിനൊന്നു മണിക്ക് മുമ്പ് സമരവേദി ഒഴിയണമെന്നായിരുന്നു ഇവരുടെ നിര്‍ദേശം. സമര പന്തലില്‍ നോട്ടീസ് പതിച്ചു. പ്രദേശത്തുണ്ടായിരുന്ന സിസിടിവികള്‍ പൊലീസ് അഴിച്ചുമാറ്റി. ഇതോടെ കര്‍ഷകരോട് സമരപന്തലിന് അടുത്തെത്താന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. ഹരിയാന പടിഞ്ഞാറന്‍ യുപി എന്നിവിടങ്ങളില്‍ നിന്നായുള്ള കൂടുതല്‍ കര്‍ഷകര്‍ ഗാസിപ്പൂരിലേക്ക് എത്തി. തുടര്‍ന്ന് കടുത്ത നടപടി വേണ്ടെന്ന് വെച്ച് ജില്ലാ ഭരണകൂടവും പൊലീസും കേന്ദ്രസേനയും പുലര്‍ച്ചെ ഒരു മണിയോടെ മടങ്ങുകയായിരുന്നു.

 

Top