കൊച്ചിയിലെ ബീച്ചുകളിൽ വൻ തിരക്ക്, ബീച്ചുകളിലെ ആഘോഷങ്ങൾ നിയന്ത്രിക്കാൻ ഉത്തരവ്

കൊച്ചി : പുതുവത്സരം അടുത്തതോടെ കൊച്ചിയിലെ ബീച്ചുകളില്‍ തിരക്കേറുന്നു. കോവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തും. നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിലും പൊലീസ് ഇടപെടല്‍ ശക്തമാക്കും.ഇനി മുതൽ
ആറു മണിക്ക് ശേഷം ബീച്ചുകളിലേക്ക് ടൂറിസ്റ്റുകളെയോ വാഹനങ്ങളോ കടത്തിവിടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ ബീച്ച് റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപെട്ടിരുന്നു.ചെറായി, കുഴുപ്പിള്ളി, കോണ്‍വെന്റ്, മുനമ്പം ബീച്ചുകളിലും രാത്രി ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അനുവദിക്കില്ലെന്ന് പൊലീസും ആരോഗ്യ വകുപ്പും അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 31ന് വൈകുന്നേരം ആറു മണിയോടെ സംസ്ഥാന പാതയില്‍ നിന്ന് ബീച്ചുകളിലേക്കുള്ള എല്ലാ റോഡുകളും അടച്ച് പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും.

Top