വിദ്യാർത്ഥിനിയുടെ മരണം : വ​യ​നാ​ട്ടി​ലെ മു​ഴു​വ​ന്‍ സ്കൂ​ളു​ക​ളും ഉ​ട​ന്‍ വൃ​ത്തി​യാ​ക്കാ​ന്‍ ഉ​ത്ത​ര​വ്

school

വ​യ​നാ​ട്: വയനാട്ടിലെ മുഴുവൻ സ്കൂളും പരിസരവും ഉടൻ വൃത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറുടെ ഉത്തരവ്. സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ചതിനെ തുടർന്നാണ് നടപടി.

ഇന്ന് തന്നെ ജില്ലയിലെ എല്ലാ സ്കൂളും പരിസരവും വൃത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണം എന്നതില്‍ പരിശീലനം നല്‍കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി.

സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​ക​ണം. ഇ​തി​ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നേ​തൃ​ത്വം ന​ല്‍​ക​ണം. പ​രി​ശീ​ല​നം അ​വ​ഗ​ണി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും ക​ള​ക്ട​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

അടിയന്തര സാഹചര്യത്തില്‍ ഇടപെടുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. ജാഗ്രതക്കുറവ് തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എല്ലാ ക്ലാസ് മുറികളും പ്രധാന അധ്യാപകന്‍ പിടിഎയുടെ നേതൃത്വത്തില്‍ ഇന്ന് തന്നെ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം, ടോയ്ലറ്റും ടോയ്ലറ്റിലേക്ക് പോകുന്ന വഴികളും ഇന്നുതന്നെ വൃത്തിയാക്കണം എന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. ക്ലാസ് മുറിയില്‍ കുട്ടികള്‍ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവില്‍ പറയുന്നു. എല്ലാമാസവും പരിശോധന തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.

ക്ലാ​സ് മു​റി​യി​ല്‍ ചെ​രു​പ്പി​ടു​ന്ന​ത് വി​ല​ക്ക​രു​ത്. ക​ളി​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ട​ക്കം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. നി​ര്‍​ദേ​ശം പാ​ലി​ക്കാ​ത്ത അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും വ​യ​നാ​ട് ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ്കൂ​ളു​ക​ള്‍​ക്കും കൈ​മാ​റി​യ ഉ​ത്ത​ര​വി​ല്‍ അ​റി​യി​ച്ചു.

Top