ആദായ നികുതി റിട്ടേണ്‍: അവസാന തിയതി ഓഗസ്റ്റ് 31, തിയതി നീട്ടിയിട്ടില്ലെന്ന് ബോര്‍ഡ്

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി നീട്ടിനല്‍കിയിട്ടില്ലെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ്. ഓഗസ്റ്റ് 31ന് മുമ്പായിതന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന് ബോര്‍ഡ് അറിയിച്ചു.

നേരത്തെ ജൂലായ് 31 ആയിരുന്നു അവസാന തിയതി. നികുതി ദായകര്‍ക്ക് ഫോം ലഭിക്കാന്‍ വൈകിയതുകൊണ്ടാണ് അന്ന് ഒരുമാസത്തെ സമയംകൂടി നീട്ടിനല്‍കിയത്. ഇതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്ക് വ്യക്തത വരുത്തിക്കൊണ്ടാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്.

Top