ബിജു മേനോന്‍ ചിത്രം ഒരായിരം കിനാക്കള്‍ ; ട്രെയിലര്‍ പുറത്തിറങ്ങി

orayiram-kinakkal-movie

ബിജു മേനോനെ നായകനാക്കി പ്രമോദ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരായിരം കിനാക്കളുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് പ്രമോദും കിരണ്‍ വര്‍മ്മയും ഹൃഷികേശ് മുണ്ടാനിയും ചേര്‍ന്നാണ്.

രഞ്ജിപണിക്കര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ രഞ്ജി പണിക്കര്‍, ജോസ്‌മോന്‍ സൈമണ്‍, ബ്രിജേഷ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുദ്ദുഗൗ ഫെയിം ശാരു പി. വര്‍ഗീസ് ആണ് നായിക. റോഷന്‍ മാത്യു, ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, സഖി അഗര്‍വാള്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

Top