തിരുവനന്തപുരത്ത് ‘ഓറഞ്ച് ബസ്’പിടിച്ചെടുത്തു; എംവിഡിയും, ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: ബെംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തുന്നതിടെ ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. യാത്രക്കിടെ ബസ് പിടിച്ചെടുത്ത മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന് ബസ് ജീവനക്കാര്‍ ആരോപിക്കുന്നു. യാത്രക്കാരുടെ പ്രതിഷേധനത്തെ തുടര്‍ന്ന് പിടിച്ചെടുത്ത ബസ് ഒന്നര മണിക്കൂറിനുശേഷം വിട്ടുകൊടുത്തു. റോബില്‍ ബസ് മോഡല്‍ സര്‍വ്വീസ് നടത്തുന്ന കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളെ പിടിക്കാന്‍ പ്രത്യേക പരിശോധന നടത്തുകയാണ് മോട്ടോര്‍വാഹന വകുപ്പ്.

വെള്ളിയാഴ്ച രാത്രി സംഗീത കോളജ് ജംഗ്ഷനില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത ഓറഞ്ചെന്ന ടൂറിസ്റ്റ് ബസ് കസ്റ്റഡിലെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോള്‍ വാക്കേറ്റമുണ്ടായി. ബസ് ജീവനക്കാര്‍ ബസുമെടുത്ത് മുന്നോട്ടു നീങ്ങി. പാപ്പനംകോടു വെച്ച് ബസ് തടഞ്ഞ മോട്ടോര്‍ വാഹന ഉദ്യോസ്ഥര്‍ ബസ് കസ്റ്റഡിലെടുത്തു. മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥനാണ് ബസ് നെയ്യാറ്റിന്‍കര കെഎസ്ആര്‍ടി ബസ് സ്റ്റാന്റ് വരെ ഓടിച്ചത്. സീറ്റ് ബെല്‍റ്റ് ഇടാതെ ബസ് ഓടിച്ച ഉദ്യോഗസ്ഥന്‍ മോശമായി സംസാരിച്ചുവെന്നാണ് ബസുകാരുടെ പരാതി.

എന്നാല്‍ ബസ് ജീവനക്കാരന്‍ ചിത്രീകരിച്ച വീഡിയോ എഡിററ് ചെയ്തുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രക്കാരെ ബെംഗളൂരിലേക്ക് കയറ്റിവിടാനായിരുന്നു മോട്ടോര്‍വാഹനവകുപ്പിന്റെ ശ്രമം. അപ്പോഴും ബസുടമകളും ഉദ്യോഗസ്ഥപരും തമ്മില്‍ വാക്കേററമുണ്ടായി. ഒന്നരമണിക്കൂര്‍ യാത്രക്കാര്‍ ബസ്സില്‍ കുരുങ്ങി. കെഎസ്ആര്‍ടിസി ബസ് കിട്ടാതെ വന്നതോടെ മോട്ടോര്‍വാഹനപ്പ് ഉദ്യോഗസ്ഥര്‍ വെട്ടിലായി. യാത്രക്കാരും ഉദ്യോഗസ്ഥര്‍ക്കുനേരെ തിരിഞ്ഞു. ഒടുവില്‍ പിഴടിക്കാനുളള നോട്ടീസും നല്‍കി ബസ് രാത്രി വിട്ടുനല്‍കി.

Top