ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഒപ്റ്റിമ എച്ച്എക്‌സ്

പഭോക്താക്കൾക്ക് സുഗമമായ റൈഡിംഗ് അനുഭവം പ്രദാനം ചെയ്യുന്ന ഇലക്ട്രിക് സിറ്റി സ്‍പീഡ് സ്‍കൂട്ടറാണ് ഹീറോ ഇലക്ട്രിക്കിന്‍റെ  ഒപ്റ്റിമ എച്ച്എക്സ് . ഇപ്പോഴിതാ ഈ സ്‍കൂട്ടറില്‍ ക്രൂയിസ് കൺട്രോൾ (Cruise Control) ഫീച്ചർ അവതരിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൂയിസ് കൺട്രോൾ ഫീച്ചർ ആക്ടിവേറ്റ് ചെയ്‍തു കഴിഞ്ഞാൽ അപ്ഗ്രേഡ് ചെയ്‍ത  ഓൾ-ന്യൂ ഒപ്റ്റിമ മോഡലിന്റെ സ്‍പീഡോമീറ്ററിൽ പ്രതിഫലിക്കും.

ക്രൂയിസ് കൺട്രോൾ ഫീച്ചർ ആക്ടിവേഷൻ ബട്ടൺ അമർത്തി സ്ഥിരമായി ആവശ്യമുള്ള വേഗത നിലനിർത്താൻ റൈഡർമാരെ പ്രാപ്‍തരാക്കും. സ്‍കൂട്ടർ ഓടിക്കുമ്പോൾ ഉണ്ടാകുന്ന അസൗകര്യങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നുവെന്നും.

ഒരിക്കൽ ആക്ടിവേറ്റ് ചെയ്‌താൽ, ഒപ്‌റ്റിമ എച്ച്‌എക്‌സ് സ്‌കൂട്ടറിന്റെ സ്‌പീഡോമീറ്റർ ക്രൂയിസ് ചിഹ്നത്തെ പ്രതിഫലിപ്പിക്കും. ത്രോട്ടിൽ ബ്രേക്ക് ചെയ്‌താല്‍ ഇത് പ്രവർത്തനരഹിതമാക്കാം. ക്രൂയിസ് കൺട്രോൾ പോലുള്ള സവിശേഷതകൾ (എ) ബൈക്കിന്റെ അവിഭാജ്യ ഘടകമായി മാറുന്നുവെന്നും സുരക്ഷിതവും സൗകര്യപ്രദവും ഒപ്പം ഓടിക്കാൻ സന്തോഷവുമുള്ള കണക്റ്റഡ് ബൈക്കുകൾ സൃഷ്ടിക്കുന്നതിനുള്ള കമ്പനിയുടെ യാത്രയിലെ ചെറിയ ഘട്ടങ്ങളാണ് ഇവ എന്ന് ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദർ ഗിൽ പറഞ്ഞു.

ഹീറോ ഇലക്ട്രിക്ക് ഒപ്റ്റിമ എച്ച്എക്സ്, കമ്പനിയുടെ ഡീലർഷിപ്പുകളിലുടനീളം 55,580 രൂപ മുതൽ എക്സ്-ഷോറൂം വിലയില്‍ ലഭ്യമാണ്. 51.2V/30Ah പോർട്ടബിൾ ബാറ്ററിയിൽ നിന്ന് പവർ ഉത്പാദിപ്പിക്കുന്ന 1200-വാട്ട് ഇലക്ട്രിക് മോട്ടോറുമായാണ് സ്‍കൂട്ടർ വരുന്നത്. 82 കിലോമീറ്റർ ഫുൾ ചാർജ് റേഞ്ച് നൽകാൻ ഈ സ്‍കൂട്ടറിന് സാധിക്കും എന്നാണ് കമ്പനി പറയുന്നത്. പൂർണ്ണമായി ചാർജ് ചെയ്യാൻ അഞ്ച് മണിക്കൂർ വരെ എടുക്കും. സിറ്റി സ്‍പീഡ് സ്‍കൂട്ടറിന് മണിക്കൂറിൽ 42 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

ഏപ്രോൺ മൗണ്ടഡ് ടേൺ ഇൻഡിക്കേറ്ററുകൾ, യുഎസ്ബി പോർട്ട്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12 ഇഞ്ച് അലോയ് വീലുകൾ, റിമോട്ട് ലോക്ക്, എൽഇഡി ഹെഡ്‌ലൈറ്റ്, ആന്റി-തെഫ്റ്റ് അലാറം എന്നിവ സ്‌കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നു. സ്‌കൂട്ടറിന് ആധുനിക രൂപം നൽകുന്ന ഒരു സ്റ്റെപ്പ്-അപ്പ് സീറ്റും സിംഗിൾ പീസ് പില്യൺ ഗ്രാബ് റെയിലും ഇതിന് ലഭിക്കുന്നു.

Top