പ്രതിപക്ഷ ഐക്യം; ഓണ്‍ലൈന്‍ യോഗം വിളിച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യം ഉറപ്പിക്കാന്‍ ഓണ്‍ലൈന്‍ യോഗം വിളിച്ചു ചേര്‍ത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെയാണ് യോഗത്തിന് വിളിച്ചത്.

കേന്ദ്രസര്‍ക്കാരിനെതിര പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് ഓഗസ്റ്റ് 20ന് നേതാക്കളുടെ യോഗം ചേരുന്നത്. കാര്‍ഷിക നിയമത്തിനെതിരേയും പെഗസസ് ആരോപണത്തിനെതിരേയും 15 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് കേന്ദ്രത്തിനെതിരെ പാര്‍മെന്റില്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ തുടര്‍ന്നും ഒരുമിച്ചു നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഓണ്‍ലൈന്‍ യോഗത്തിനുശേഷം ഡല്‍ഹിയില്‍ വിരുന്ന് സംഘടിപ്പിക്കാനും സാധ്യതയുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നു രാവിലെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ യോഗവും ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു.

 

Top