ഇന്ധന പാചക വാതക വില വര്‍ധന; അടിയന്തരപ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം

ഡല്‍ഹി: ഇന്ധന പാചക വാതക വില വര്‍ധനവ് വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. ഇന്ധന വിലവര്‍ധനവില്‍ രാജ്യസഭയിലും ലോക്‌സഭയിലും അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. കെ മുരളീധരന്‍ എംപിയാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി ശക്തി സിങ് ഗോഹിലാണ് ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഇന്ധന പാചക വാതക വില വര്‍ധനവ് ഇന്നലെ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും തളളിയിരുന്നു

 

Top