പ്രണയബന്ധത്തിന് എതിർപ്പ്: മകളുടെ തലയറുത്ത് റോഡിലൂടെ നടന്ന് പിതാവ്

ഹർദോയ്: ഉത്തർ പ്രദേശിലെ ഹർദോയ് ജില്ലയിൽ പതിനേഴുകാരിയായ മകളുടെ തലയറുത്ത് കയ്യിൽ തൂക്കിപ്പിടിച്ച് റോഡിലൂടെ നടന്ന് പിതാവ്. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലക്നൗവിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള പന്തേരയിലാണ് സംഭവം.

ഇയാളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് മകളെ കൊലപ്പെടുത്തിയതാണെന്ന്  പിതാവ് സർവേഷ് കുമാർ സമ്മതിച്ചത്. മകളുടെ പ്രണയബന്ധം ഇഷ്ടമില്ലാത്തതു കൊണ്ടാണ്‌ മൂർച്ചയേറിയ ആയുധമുപയോഗിച്ച് അവളുടെ തലയറുത്തതെന്ന് സർവേഷ് കുമാർ പൊലീസിനോട് പറഞ്ഞു. തുടന്ന്‌ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

Top