പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ്റാങ്ക് ഹോൾഡേഴ്‌സിന്റേത്: തോമസ് ഐസക്

Thomas-Issac

തിരുവനന്തപുരം: പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോൾഡേഴ്സിന്‍റെതെന്ന് ധനമന്ത്രി തോമസ് ഐസക്. ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ജോലി നൽകൽ പ്രായോഗികമല്ല. റാങ്ക് ഹോൾഡേഴ്‌സ് വസ്തുതകൾ മനസിലാക്കി സമരത്തിൽ നിന്ന് പിൻമാറാൻ തയ്യാറാകണമെന്നും ഐസക് പറഞ്ഞു.

മോദിക്കും ഐസകിനും ഒരേ ഭാഷയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. അധികാരം തലക്ക് പിടിച്ച ഭരണാധികളുടെ ഭാഗത്തുണ്ടായ ജൽപ്പനമാണ് ഐസകിന്‍റേത്. അനധികൃത നിയമനങ്ങൾക്കെതിരെ സമരം ശക്തമാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Top