മണിപ്പൂര്‍ വിഷയത്തില്‍ ഇരുസഭകളിലും പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധവുമായി പ്രതിപക്ഷം. സര്‍ക്കാര്‍ ഒളിച്ചോടുന്നെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.കലാപത്തിന്മേല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, സിപിഐ, ആര്‍ജെഡി പാര്‍ട്ടികള്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എല്ലാ നടപടികളും നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിപക്ഷ എംപിമാര്‍ സംയുക്ത പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

അടിയന്തര പ്രമേയ നോട്ടീസ് ഉയര്‍ത്തി പ്ലക്കാര്‍ഡുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ചു. പ്രധാനമന്ത്രി മറുപടി പറയണമെന്നെവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ രാജ്യസഭയും ലോകസഭയും നിര്‍ത്തിവെച്ചിരുന്നു.സഭാ നടപടികള്‍ വീണ്ടും ആരംഭിച്ചപ്പോഴും പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി. വിഷയത്തില്‍ പ്രതിപക്ഷം വലിയതോതിലുള്ള പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

Top