തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെതിരെ ആരോപണവുമായി പ്രതിപക്ഷം.

ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഡി എം കെ യുടെ ആരോപണം.

തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തുന്ന കാര്യത്തില്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചതിനു പിന്നാലെയാണ് ആരോപണവുമായി പ്രതിപക്ഷം രംഗത്തു വന്നിരിക്കുന്നത്.

അണ്ണാ ഡിഎംകെയിലെ ആഭ്യന്തര കലഹത്തിന്റെ പേരില്‍ വിശ്വാസവോട്ടിന് അനുമതി നല്‍കാനാവില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.

തമിഴ്‌നാട് നയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഡിഎംകെ നേതാക്കള്‍ ഇന്ന് ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് തനിക്ക് അതില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് അദ്ദേഹം അറിയിച്ചത്.

നേരത്തെ ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിനും ഇതേ ആവശ്യം ഗവര്‍ണറോട് ഉന്നയിച്ചിരുന്നു. ഓഗസ്റ്റ് 21ന് ടി.ടി.വി. ദിനകരന്‍ പക്ഷത്തുള്ള 19 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് പളനിസ്വാമി സര്‍ക്കാരിലുള്ള അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് വിശ്വാസവോട്ട് നടത്തണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടത്.

Top