രാഷ്ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്

ഡൽഹി: രാഷ്ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്. എൻസിപി നേതാവ് ശരത് പവാറിന്റെ അധ്യക്ഷതയിലാണ് യോഗം. ഗോപാൽ കൃഷ്ണ ഗാന്ധി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയ സാഹചര്യത്തിൽ സുശീൽ കുമാർ ഷിൻഡെ, യശ്വന്ത് സിൻഹ എന്നീ പേരുകൾ യോഗം രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കും. കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നില്ല. മറുപടിക്ക് പകരം മരുമകൻ അഭിഷേക് ബാനർജി ആകും തൃണമൂൽ കോൺഗ്രസിനെ പ്രതിനിധീകരിക്കുക. ആദ്യ യോഗത്തിന് എത്താതിരുന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഗോപാൽകൃഷ്ണ ഗാന്ധി വ്യക്തമാക്കിയിരുന്നു. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതിയാകാൻ തന്നെക്കാൾ അർഹരായവരുണ്ടെന്നാണ് ഗോപാൽകൃഷ്ണ ഗാന്ധി പറയുന്നത്. പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി ഗോപാൽകൃഷ്ണ ഗാന്ധിയെ പ്രഖ്യാപിക്കാനിരിക്കവേയാണ് അദ്ദേഹത്തിന്റെ പിന്മാറ്റം.

Top