Opposition parties hold protest against currency ban outside Parliament

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനെതിരെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പാര്‍ലമെന്റിനു മുമ്പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് മുമ്പിലാണ് ധര്‍ണ്ണ.

കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, സി.പി.എം, സി.പി.ഐ, എന്‍.സി.പി, രാഷ്ട്രീയ ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ കൂടാതെ എ.ഐ.എ.ഡി.എം.കെയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

നോട്ട് പിന്‍വലിക്കലിന്റെ ഫലമായി ജനങ്ങള്‍ക്ക് വലിതോതില്‍ ബുദ്ധിമുട്ടുണ്ടാവുകയും രാജ്യത്ത് ഇതുമൂലം നിരവധി പേര്‍ മരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചത്. വിഷയത്തില്‍ പ്രധാമന്ത്രി സഭയിലെത്തി വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

എന്നാല്‍, നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിനു ശേഷം പ്രധാനമന്ത്രി ഇതുവരെയും സഭയിലെത്തിയിട്ടില്ല. തുടര്‍ന്നാണ് സമരം ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്.

Top