പിണറായി വിജയനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാക്കൾ

തിരുവനന്തപുരം ; രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയതിനു പിന്നാലെ പ്രതികരണങ്ങളുടെ പ്രതിപക്ഷ നേതാക്കൾ .അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആരോപണം. മുഖ്യമന്ത്രിക്ക് സമനിലതെറ്റിയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളിരാമചന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍കുടുങ്ങുമെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി പ്രതിപക്ഷനേതാവും അഴിമതിക്കാരനാണെന്ന് വരുത്താന്‍ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ചെളിയില്‍നില്‍ക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് നേരെ ചെളിതെറിപ്പിക്കുയാണെന്ന് വി.ഡി .സതീശനും പ്രതികരിച്ചു. ആരോപണം വീണ്ടും അന്വേഷിക്കാനുള്ള നീക്കം സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്‍രേയും ഗൂഢാലോചനയാണെന്നും പ്രതിപക്ഷനതാവ് പറഞ്ഞു.

Top