‘ഉന്നാവോ സംഭവം പോലെയാണ് ഇടുക്കി വണ്ടിപ്പെരിയാറില്‍ ഉണ്ടായത്’; വി ഡി സതീശന്‍

കോഴിക്കോട്: ഉന്നാവോ സംഭവം പോലെയാണ് ഇടുക്കി വണ്ടിപ്പെരിയാറില്‍ ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിയുടെ കുടുംബം ഭീഷണിപ്പെടുത്തുന്നതായി നേരത്തെ കുടുംബം പറഞ്ഞിരുന്നു. ഇരയുടെ കുടുംബത്തെ ആക്രമിക്കുന്നത് പൊലീസ് നോക്കിനില്‍ക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു. പൊലീസിന്റേത് ഗൂഢാലോചനയാണ്. ഡിവൈഎഫ്‌ഐ കാരനായ പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ഗൂഢാലോചന നടത്തി. ഇരയുടെ കുടുംബത്തെ വേട്ടയാടുന്ന വിചിത്ര സംഭവമാണ് നടക്കുന്നത്. യു പിയില്‍ പോലും നടക്കാത്ത കാര്യങ്ങളാണിത്. തല കുനിച്ചു നില്‍ക്കേണ്ട സ്ഥിതിയാണ് കേരളത്തിലെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

എംഎം മണി ഗവര്‍ണറെ മാത്രമല്ല എല്ലാവരെയും മോശം പറയുന്നയാളാണ്. പിണറായി ആളുകളെ ആക്ഷേപിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് എം എം മണിയെയും സജി ചെറിയാനേയുമാണ്. ആളുകളെ ആക്ഷേപിക്കുക അല്ല വേണ്ടത് സംവാദം നടത്തുകയാണ് വേണ്ടത്. തെറിയഭിഷേകം മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണ്. ബിഷപ്പിനെ സജി ചെറിയാന്‍ ആക്ഷേപിച്ചതിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ല. ഇടുക്കിയില്‍ എന്തിനാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താല്‍ അനാവശ്യമാണ്. ജനജീവിതം ഇപ്പോള്‍ തന്നെ ദുരിത പൂര്‍ണമാണ്. തോന്നിയത് പോലെ രാഷ്ട്രീയ കാരണങ്ങള്‍ക്ക് ഹര്‍ത്താല്‍ നടത്തുന്നതിനോട് യോജ

Top