‘സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നു’ ; വി ഡി സതീശന്‍

കണ്ണൂര്‍: സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന് പ്രതിപക്ഷ് നേതാവ് വി ഡി സതീശന്‍. യുവജന സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു.ആലപ്പുഴയിലെ പൊലീസ് നടപടി അതിക്രൂരമാണ്. കണ്ണൂരിലും വനിതാ പ്രവര്‍ത്തകരെ ക്രൂരമായി നേരിട്ടു. ജാമ്യം കിട്ടുമെന്ന സ്ഥിതി വന്നതോടെ രാഹുലിനെതിരെ വീണ്ടും കേസെടുത്തു.

അതിശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയും കുടുംബവും അഴിമതിക്കാരാണ്. അഴിമതിക്കാരനും ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രി കുടുംബത്തിനായി അഴിമതി നടത്തുന്നു. കരുവന്നൂരിലെ ക്രമക്കേടില്‍ മന്ത്രി പി രാജീവ് മറുപടി പറയണം.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട് പോകുമോ അതോ CPIM സംഘപരിവാര്‍ ധാരണയുണ്ടാക്കുമോ എന്ന് കാത്തിരിക്കുന്നു.കെ ഫോണ്‍ പൊതുതാല്‍പര്യ ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടി കോടതിയില്‍ പോകണ്ട. മാധ്യമങ്ങളെ കണ്ടാല്‍ മതി.നീതി തേടിയാണ് കോടതിയില്‍ പോകുന്നത്. വിമര്‍ശനമല്ല പരിഹാസമാണുണ്ടായത് കോടതി പരിശോധനക്കട്ടെ.

പബ്ലിസിറ്റിക്ക് വേണ്ടി കോടതിയില്‍ പോകണ്ട കാര്യമില്ലല്ലോ, കോടതിയില്‍ പോകുന്നത് നീതി തേടിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ-ഫോണ്‍ കേസില്‍ ഹൈക്കോടതി നടത്തിയ പരിഹാസത്തോടാണ് സതീശന്റെ പ്രതികരണം. കരുവന്നൂരിലെ ഒന്നാം പ്രതി സിപിഎം ആണെന്നും പാര്‍ട്ടിയും മന്ത്രിയും അതിനുത്തരം പറയണമെന്നും സതീശന്‍ പറഞ്ഞു. രാഹുലിന് എതിരെ നിരന്തരം കേസെടുത്ത് ജയിലില്‍ നിന്ന് ജയിലില്‍ അടക്കാന്‍ ശ്രമം. പുറത്തുള്ള രാഹുലിനെക്കാള്‍ കരുത്തനാണ് ജയിലിനുള്ളില്‍ കിടക്കുന്ന രാഹുല്‍ എന്ന് മനസിലാക്കണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Top