നവകേരള സദസ്സിലെ പ്രതിഷേധത്തില്‍ നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കൊച്ചി: നവകേരള സദസ്സിലെ പ്രതിഷേധത്തില്‍ നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അടിച്ചാല്‍ തിരിച്ചടിക്കുമെന്നാണ് വി ഡി സതീശന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസിന് ഗുഡ് സര്‍വീസ് നല്‍കുന്നത് പ്രതിപക്ഷത്തിനെ പരിഹസിക്കലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, പ്രതിപക്ഷ നേതാവിന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രം?ഗത്തെത്തി. നവ കേരള സദസ് വന്‍ വിജയമാണെന്നും അതില്‍ പ്രതിപക്ഷവും പങ്ക് വഹിച്ചെന്നും മന്ത്രി. ഉത്സവം തല്ലിപ്പിരിക്കന്‍ ശ്രമിക്കുന്ന പോലെയായിരുന്നു പ്രതിപക്ഷ ശ്രമം. പ്രതിപക്ഷ നേതാവ് ആ നിലപാട് തുടരുന്നത് നല്ലതാണെന്നും ആളുകള്‍ വാശിയോടെ പരിപാടിയില്‍ പങ്കെടുക്കുമെന്നും റിയാസിന്റെ മറുപടി.

സുപ്രഭാതം മുഖപത്രത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചു. കാള പെറ്റു എന്ന് കരുതി കയര്‍ എടുക്കരുത്. മുസ്ലിം ലീഗ് നിലപാട് അഭിനന്ദനാര്‍ഹം. കുഞ്ഞാലിക്കുട്ടിയെയും സാദിഖലി തങ്ങളെയും അഭിനന്ദിക്കുന്നു. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാത്ത പ്രതികരണമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Top