Opposition leader speaker not considered equally to all members of the assembly

ramesh chennithala

തിരുവനന്തപുരം: സഭയില്‍ സ്പീക്കര്‍ എല്ലാ അംഗങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ശിവസേനയെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം നിയമസഭാ രേഖകളില്‍നിന്നു നീക്കാത്ത സ്പീക്കര്‍ പക്ഷപാതപരമായാണ് പെരുമാറിയത്. എല്ലാവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടയാളാണ് സ്പീക്കര്‍. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും അത്തരത്തിലുള്ള നടപടി ഉണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസം താന്‍ നടത്തിയ പരാമര്‍ശം ആരും ആവശ്യപ്പെടാതെ തന്നെ രേഖകളില്‍നിന്ന് നീക്കിയ സ്പീക്കര്‍, പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ പരാമര്‍ശം നീക്കാന്‍ തയാറായില്ല. പ്രതിപക്ഷത്തിനു നേരെ അടിസ്ഥാനരഹിതമായ ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.

വര്‍ഗീയ പാര്‍ട്ടികളെ നേരിടാന്‍ ശക്തിയുള്ള മുന്നണിയാണ് യുഡിഎഫ്. ആര്‍എസ്എസിനെ നേരിടാന്‍ പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങി കയര്‍ത്തുവെന്നും ചെന്നിത്തല വ്യക്തമാക്കി.

Top