ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ്

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സംഭവം പ്രതിഷേധാര്‍ഹമാണ്. വര്‍ഗീയതയുടെ പേരിലുള്ള കൊലപാതകങ്ങള്‍ വച്ച് പൊറുപ്പിക്കാനാകില്ല എസ്ഡിപിഐ പ്രതി സ്ഥാനത്തുള്ള കേസില്‍ പ്രതികളെ പിടികൂടുന്നില്ല. പുന്ന നൗഷാദിന്റെയും, അഭിമന്യുവിന്റെയും കൊലപാതകികള്‍ക്കെതിരെ കാര്യമായ അന്വേഷണം ഉണ്ടായില്ല. എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പ് ബന്ധം ഉണ്ടാക്കിയവരാണ് സിപിഎമ്മെന്നും വിഡി സതീശന്‍ ആരോപിച്ചു.

മമ്പ്ര ആര്‍എസ്എസ് പ്രവര്‍ത്തകനായ എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് മരിച്ചത്. 27 വയസായിരുന്നു. മരണകാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. തലയില്‍ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നു. ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും പ്രാഥമിക പരിശോധയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു കൊലപാതകം നടന്നത്.

മമ്പ്രത്തെ ഭാര്യവീട്ടില്‍ നിന്നും ഭാര്യയുമായി ബൈക്കില്‍ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കില്‍ നിന്ന് സഞ്ജുവിനെ വലിച്ചു പുറത്തിട്ട അക്രമികള്‍ ഭാര്യയുടെ മുന്നില്‍ വച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

Top