സ്പ്രിങ്കളര്‍ വിവാദം; സര്‍ക്കാരിന്റേത് അവസാനം വരെ പിടിച്ചു നില്‍ക്കുന്ന കള്ളന്റെ തന്ത്രം

തിരുവനന്തപുരം: സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റേത് അവസാനം വരെ പിടിച്ചു നില്‍ക്കുന്ന കള്ളന്റെ തന്ത്രമാണെന്നും സ്പ്രിങ്ക്‌ളറില്‍ ഇപ്പോള്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.

കോവിഡിന്റെ മറവില്‍ പൗരാവകാശം നിഷേധിക്കുന്ന ഏകാധിപതിയാണ് പിണറായിയെന്നും സ്പ്രിങ്ക്‌ളറില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഴുവന്‍ വൈരുദ്ധ്യമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഇന്നലെയാണ് കോവിഡ് വിവര വിശകലനത്തില്‍ നിന്ന് അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്നും ഇനി ഡാറ്റാ ശേഖരണവും വിശകലനവും സര്‍ക്കാരിന് കീഴിലുള്ള സി-ഡിറ്റ് നടത്തുമെന്നും കാണിച്ച്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

സ്പ്രിംക്ലറിന്റെ കയ്യിലുള്ള ഡാറ്റയെല്ലാം സുരക്ഷിതമായി സി-ഡിറ്റിന്റെ സെര്‍വറിലേക്ക് മാറ്റിയിട്ടുണ്ട്. സ്പ്രിംക്ലറിന്റെ കൈവശമുള്ള ഡാറ്റയെല്ലാം നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ഇനി സോഫ്റ്റ് വെയര്‍ അപ്‌ഡേഷനില്‍ മാത്രമാകും സ്പ്രിംക്ലറിന് പങ്കാളിത്തമുണ്ടാവുകയെന്നും ആ സമയത്തും കമ്പനിയ്ക്ക് സി-ഡിറ്റിന്റെ പക്കലുള്ള വിവരങ്ങളൊന്നും കാണാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Top