പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ്; അതൃപ്തിയുമായി കെ.സി ജോസഫ്

കോട്ടയം: സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ അപ്രസക്തമായിട്ടില്ലെന്ന് കെ.സി ജോസഫ്. സുധാകരനും ഗ്രൂപ്പുണ്ട്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. ഇക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ നേതാക്കള്‍ക്ക് വലിയ പ്രയാസമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശനൊഴികെ എല്ലാവരും എന്തെങ്കിലും ഒരു കൂട്ടായ്മയുടെ ഭാഗമാണ്. അതൊരു തെറ്റായി കാണേണ്ട കാര്യമല്ല. വ്യത്യസ്തമായ ആശയങ്ങളുള്ള പാര്‍ട്ടിയായത് കൊണ്ട് അവര്‍ തമ്മില്‍ സംവാദങ്ങളും ചര്‍ച്ചകളും കൂടിച്ചേരലുകളും ഉണ്ടാകും. അത് സ്വാഭാവികമാണ്.

പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിലുണ്ടായ ചില പ്രശ്‌നങ്ങള്‍ ഹൈക്കമാന്റിനെ ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. അശോക് ചവാന്‍ കമ്മിറ്റി ബന്ധപ്പെട്ടു. അവരോട് സംസാരിച്ചു. താരീഖ് അന്‍വറുമായും സംസാരിച്ചു. ആശയവിനിമയം നടന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ ഉണ്ടായ ചില ബുദ്ധിമുട്ടുകള്‍ ഇവരെയെല്ലാം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top