ചാൻസലർ ബില്ലിൽ ബദൽ നിർദേശവുമായി പ്രതിപക്ഷം

തിരുവനന്തപുരം:ചാൻസലർ ബില്ലിൽ ബദൽ നിർദേശവുമായി പ്രതിപക്ഷം .എല്ലാ സർവകലാശാലകൾക്കുമായി ഒറ്റ ചാൻസലർ വേണം.വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലർ ആകണം.നിയമനത്തിന് പ്രത്യേക സമിതി രൂപീകരിക്കണം .മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതി.സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാൻസലറെ നിയമിക്കണമെന്നും പ്രതിപക്ഷം ഭേദഗതി നിർദ്ദേശിക്കും.ചർച്ചയിൽ ബദൽ നിർദേശം മുന്നോട്ട് വെക്കാനും പ്രതിപക്ഷത്ത് ധാരണയായി.

Top